Tuesday, January 7, 2025
Kerala

ശ​ബ​രി​മ​ല: സ്പെഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ച് റെയിൽവെ

 

തിരുവനന്തപുരം: ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​താ​യി സ​തേ​ണ്‍ റെ​യി​ൽ​വെ അ​റി​യി​ച്ചു. 17നു ​വൈ​കു​ന്നേ​രം 7.20ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്പ​ഷ​ൽ ട്രെ​യി​ൻ 18നു ​രാ​ത്രി 11.45ന് ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​യു​ള്ള ട്രെ​യി​ൻ 19ന് ​പു​ല​ർ​ച്ചെ 2.30നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 20ന് ​പു​ല​ർ​ച്ചെ 6.45ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ലെ​ത്തും.

ക​ച്ചെ​ഗു​ഡ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ 19ന് ​വൈ​കു​ന്നേ​രം 6.30ന് ​ക​ച്ചെ​ഗു​ഡ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 20നു ​രാ​ത്രി 9.40നു ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​യു​ള്ള ട്രെ​യി​ൻ 21നു ​രാ​ത്രി 12.45നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 22നു ​പു​ല​ർ​ച്ചെ ആ​റി​ന് ക​ച്ചെ​ഗു​ഡ​യി​ലെ​ത്തും.

ക​ച്ചെ​ഗു​ഡ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം 20നും ​സ​ർ​വീ​സ് ന​ട​ത്തും. 20നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 4.20നു ​ക​ച്ചെ​ഗു​ഡ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 21നു ​രാ​ത്രി 9.40നു ​കൊ​ല്ല​ത്തെ​ത്തി​ച്ചേ​രും. തി​രി​കെ​യു​ള്ള ട്രെ​യി​ൻ 22നു ​രാ​ത്രി 12.45നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 23നു ​രാ​വി​ലെ 10നു ​ക​ച്ചെ​ഗു​ഡ​യി​ലെ​ത്തി​ച്ചേ​രും.

Leave a Reply

Your email address will not be published. Required fields are marked *