Monday, January 6, 2025
Kerala

കൊടകര, മരം മുറി കേസുകൾ സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കി: കെ മുരളീധരൻ

 

കൊടകര കുഴൽപ്പണ കേസും മരം മുറി കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തു തീർത്തുവെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടന്ന രഹസ്യ ചർച്ച ഒത്തു തീർപ്പിന്റെ ഭാഗമായാണെന്നും മുരളീധരൻ ആരോപിച്ചു

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യണം. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സൗഹാർദത്തിൽ കഴിയുന്ന രണ്ട് സമുദായങ്ങൾ തമ്മിൽ നാളെ സംഘർഷത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായപ്രകടനമല്ല ഇക്കാര്യത്തിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *