ഭഗവൽ സിംഗ് ശ്രീദേവിയെ പ്രണയിച്ചത് മൂന്ന് വർഷം; അത് ഷാഫിയാണെന്ന് വെളിപ്പെടുത്തിയത് പൊലീസ്
ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ശ്രീദേവി എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള അടുപ്പമാണ് ഭഗവൽ സിംഗിനെ കൃത്യം നടത്തുന്നതിലെത്തിച്ചത്. കഴിഞ്ഞ 3 വർഷമായി ശ്രീദേവി എന്ന ഫേസ്ബുക്ക് പ്രൊഫൈലുമായി പ്രണയത്തിലായിരുന്നു ഭഗവൽ സിംഗ്. പൊലീസ് ക്ലബിൽ വച്ച് ശ്രീദേവി ഷാഫിയാണെന്ന് പൊലീസ് വെളിപ്പെടുത്തുമ്പോൾ തന്നെ വഞ്ചിച്ചല്ലോ എന്നായിരുന്നു ഭഗവൽ സിംഗിൻ്റെ പ്രതികരണം. ഭാര്യയുടെ ഫോണിലൂടെയാണ് ഷാഫി ഭഗവൽ സിംഗുമായി ചാറ്റ് ചെയ്തിരുന്നത്.
ഒരു റോസാപ്പൂവ് പ്രൊഫൈൽ പിക്ചറായുള്ള ശ്രീദേവി എന്ന പ്രൊഫൈലിൽ നിന്ന് 3 വർഷങ്ങൾക്കു മുൻപ് ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ എന്താണ് തന്നെ കാത്തിരിക്കുന്നത് എന്നതിനെപ്പറ്റി ഭഗവൽ സിംഗിന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. പ്രൊഫൈലുമായി ഭഗവൽ സിംഗ് മൂന്ന് വർഷത്തോളം ചാറ്റ് ചെയ്തു. ശ്രീദേവിയെ അയാൾ പ്രണയിച്ചു. അവൾ പറയുന്നതെന്തും അനുസരിക്കുന്ന മനോനിലയിലെത്തി. എന്നാൽ, ഇക്കാലമത്രയും ചാറ്റ് ചെയ്തിട്ടും ഒരിക്കൽ പോലും ഇവർ പരസ്പരം ഫോണിൽ സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പക്ഷേ, ശ്രീദേവി പറയുന്നതെല്ലാം വിശ്വസിച്ച് ഭഗവൽ സിംഗ് പൂർണമായും ആ പ്രൊഫൈലിന് അടിമപ്പെട്ടുകഴിഞ്ഞിരുന്നു.
ശ്രീദേവിയ്ക്ക് ജ്യോതിഷത്തിലും വൈദ്യത്തിലും താത്പര്യമുണ്ടെന്നത് ഭഗവൽ സിംഗിൻ്റെ ശ്രദ്ധ ലഭിക്കാൻ പ്രധാന കാരണമായി. കുടുംബ വിവരങ്ങൾ പറഞ്ഞുതുടങ്ങിയ ചാറ്റ് പിന്നീട് പല വിഷയങ്ങളിലേക്കും നീങ്ങി. തന്നെ ഭഗവൽ സിംഗ് പൂർണമായും വിശ്വസിക്കുന്നു എന്ന് മനസിലാക്കിയ ശ്രീദേവി പെരുമ്പാവൂരിലെ ഒരു സിദ്ധൻ്റെ നമ്പർ നൽകി അദ്ദേഹത്തിന് ലൈംഗികമായ തൃപ്തി നൽകാൻ ആവശ്യപ്പെടുന്നു. ഈ നമ്പർ ഷാഫിയുടേതായിരുന്നു. ഇവിടെ നിന്നാണ് നരബലിയുടെ തുടക്കം. സാമ്പത്തിക അഭിവൃദ്ധി ലഭിക്കാൻ നരബലി സഹായിക്കുമെന്ന് സിദ്ധൻ പറയുന്നിടത്ത് രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യം ആരംഭിക്കുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്‌ലിനെയും ഷാഫി ഭാഗവത് സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് ഇവരെ ക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചത്