ചെർപുളശ്ശേരിയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
പാലക്കാട് ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്
വിദ്യാർത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതാണ് തർക്കത്തിന് കാരണം. ബസ് ജീവനക്കാരുമായി ആദ്യം തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു.
എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രതികരിച്ചു.