Wednesday, January 8, 2025
Kerala

പുതിയ നിപ ഔട്ട്‌ബ്രേക്ക് 2018നെക്കാള്‍ വ്യത്യസ്തം; മുന്‍കരുതലുകള്‍ പെട്ടന്ന് സ്വീകരിക്കണമെന്ന് ഡോ. എ.എസ് അനൂപ്

2018ല്‍ കേരളത്തില്‍ സ്ഥിരീകരിച്ച നിപയെക്കാള്‍ വ്യത്യസ്തമാണ് ഇത്തവണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡോ എ എസ് അനൂപ്. 2018ല്‍ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് നേതൃനിരയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനാണ് ഡോ അനൂപ്. 2018ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ ആദ്യം തന്നെ ജാഗ്രത പുലര്‍ത്താന്‍ സാധിച്ചത്. 2018, 2019, 2020 ഔട്ട്‌ബ്രേക്കുകളിലേക്കാള്‍ ഇത്തവണ വ്യത്യാസമുണ്ടെന്നും ഡോ അനൂപ് എ എസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

2018ല്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍, അന്ന് രോഗികളുടെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരുന്നു. ഇത്തവണ അത് കൊവിഡിന് സമാനമായി, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ പോലെയാണ്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗവുമായി വരുന്നവരുടെ എണ്ണം പൊതുവെ കുറവായതുകൊണ്ട് രോഗം കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. ഇത്തവണ രോഗനിര്‍ണയം അത്ര എളുപ്പമായിരിക്കില്ല, കാരണം സാധാരണ ചുമയും പനിയുമൊക്കെ ആയി വരുന്ന ആളുകള്‍ ചികിത്സ തേടുന്നത് പൊതുവെ കുറവാണ്. കൂടുതല്‍ പേര്‍ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുമുണ്ടാകും. സാധാരണ രോഗലക്ഷണങ്ങളായാണ് ഇവര്‍ എടുക്കുക. നിപ ബാധയുടെ ശരാശരിമരണനിരക്ക് 70 ശതമാനത്തിനടുത്താണ്. അതുകൊണ്ടുതന്നെ എല്ലാ മുന്‍കരുതലുകളും പെട്ടന്ന് എടുക്കണം’. ഡോ എ എസ് അനൂപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *