Monday, April 14, 2025
Kerala

തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച

 

തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്‌. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച നടന്നിരിക്കുന്നത്. വനിതാ യാത്രക്കാരായിരുന്ന മൂന്നു പേരെയാണ് അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചതെന്നാണ് റിപ്പോർട്ട്‌.

പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ മൂന്ന് വനിതകളെയും റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിയായ വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

ഇതേ ട്രെയിനിൽ തന്നെ യാത്ര ചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശി ​ഗൗസല്യയാണ് ക‍വ‍ര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ​ഇവർ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവ‍ര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്റെ നി​ഗമനം.

Leave a Reply

Your email address will not be published. Required fields are marked *