തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു
തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് മരിച്ചത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടിയത്. ബൈജുവിനെ പോലീസ് പിടികൂടി
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സരോജത്തിന്റെ മകളും മകനും താമസിക്കുന്ന വീട്ടിലെത്തി പുലർച്ചെ ബൈജു ബഹളമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ സരോജത്തിന്റെ തലയ്ക്ക് ബൈജു വെട്ടി. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജം മരിച്ചു