തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം
വിവാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോള്‍ തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. ഇന്നലെ തിരുവനന്തപുരത്ത് ഇറങ്ങിയ യാത്രക്കാരില്‍ നിന്നും 1.45 കിലോ സ്വര്‍ണം പിടികൂടി
ദുബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വെയ്സ്റ്റ് ബാന്‍ഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിലും ഇന്നലെ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. ഏഴ് യാത്രക്കാരില്‍ നിന്നായി 1.25 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.