പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ചെറുതാഴം സ്വദേശി മധുസൂദനനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ആരോപണത്തെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കണ്ണൂർ പരിയാരത്തെ പോക്സോ കേസിലാണ് മധുസൂദനന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗികാതിക്രമം അധ്യാപികയോട് വിവരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. സി.പി.ഐ.എം പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പാർട്ടിബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.