തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. പാലോട് വട്ടക്കരിക്കം സ്വദേശി രവിക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ കൈയ്ക്കും, കാൽമുട്ടുകൾക്കും ഗുരുതര പരിക്കുണ്ട്. കൈവിരലിൽ മുറിഞ്ഞ നിലയിലാണ്. ഗുരുതര പരിക്കേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലസ്ഥാന ജില്ലയുടെ മലയോര മേഖലയിൽ വന്യജീവി ആക്രമണം പതിവാണ്. മുൻപും മനുഷ്യരെ കാട്ടുപന്നി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.