മറൈൻഡ്രൈവിന് സമീപം മാനിന്റെ ജഡം; അമ്പരന്ന് നാട്ടുകാർ
കൊച്ചി കായലിൽ മാനിന്റെ ജഡം കണ്ടെത്തിയതോടെ നാട്ടുകാർ അമ്പരന്നു. മറൈൻഡ്രൈവ് ക്യൂൻസ് വോക് വേയ്ക്ക് സമീപമാണ് മാനിന്റെ ജഡം കണ്ടത്. ഇത് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. അഴുകിത്തുടങ്ങിയ നിലയിലാണ് മാനിന്റെ ജഡം. അധികൃതർ അല്പ സമയത്തിനകം സ്ഥലത്തെത്തി മാനിന്റെ ജഡം മാറ്റുമെന്നാണ് അറിയുന്നത്.