ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി
ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാത്യു കുഴൽനാടൻ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. നിലവിലെ നിയമസങ്ങൾ ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു
പൊതുജനങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഐഎംഎൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉറപ്പ്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മറുപടി കൗതുകകരമാകുന്നത്.