വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ചു; ആംബുലൻസ് മറിഞ്ഞു, മൂന്ന് പേർക്ക് പരുക്ക്
മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലമൺ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് അപകടം സംഭവിച്ചത്.
അടൂരിൽ നിന്നും പുനലൂരിലേക്ക് വരികെയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അതേസമയം തന്നെ നെടുമങ്ങാട് ആശുപത്രിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് രോഗിയുമായി വരികെയായിരുന്നു ആംബുലൻസ്. ട്രാഫിക് സിഗ്നലിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സിഗ്നൽ നൽകിയതിനെ തുടർന്നാണ് ആംബുലൻസ് നീങ്ങിയത്. പരുക്കുകളേറ്റവരെ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.