Saturday, April 26, 2025
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം; ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കി ഹൈക്കോടതി. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താലാണ് നടപടി.

രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി അംഗീകരിക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാർത്തകൾക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹർജിക്കാരനോട് ആരാഞ്ഞു.

യഥാർത്ഥ രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഴവൂർ വിജയനുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി വിതരണത്തിലാണ് ഹർജി.

Leave a Reply

Your email address will not be published. Required fields are marked *