വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് പിന്തുണയുമായി യുഡിഎഫ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ സമരത്തിന് പിന്തുണ നല്‍കി യുഡിഎഫും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
ഹര്‍ഷിനയ്ക്ക് നീതി കിട്ടും വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിഷേധ പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും എം എം ഹസന്‍ തുറന്നടിച്ചു.
മതിയായ നഷ്ടപരിഹാരം നല്‍കാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനെയും കുടുംബവും.
അഞ്ച് വര്‍ഷം മുമ്പാണ്ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഈ യുവതിയെ വേട്ടയാടി. ലക്ഷങ്ങള്‍ ചിലവഴിച്ച് നിരവധി ചികിത്സകള്‍ നടത്തി പക്ഷെ ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. വിഷയത്തില്‍ നീതിതേടിയാണ് യുവതി തെരുവിലിറങ്ങിയത്.