Tuesday, January 7, 2025
Kerala

ചാലക്കുടിയിൽ മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 9 പേര്‍ക്ക് പരുക്ക്

കനത്ത മഴയിൽ ചാലക്കുടി അന്നനാട്, മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒൻപത് പേര്‍ക്ക് പരുക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ മുപ്പതടി നീളത്തില്‍ വീണത്.

വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചടങ്ങിനെത്തിയവർക്കാണ് മതില്‍ ഇടിഞ്ഞ് വീണ് പരുക്കേറ്റത്. കാട്ടൂര്‍ താണിയത്ത് ഓമന(55),മേലൂര്‍ പാപ്പാത്ത് ഗീത(35),പൊന്നൂക്കര കോരന്‍കിഴിയില്‍ സുബ്രന്‍(70),ചാലക്കുടി ഉടുമ്പുംതറയില്‍ ഗുഗ്മിണി(53), സഹോദരി ലീല( 48),പെരുമ്പാവൂര്‍ കടമറ്റത്തില്‍ കൃഷ്ണന്‍ ഭാര്യ ഗീത(45),കാട്ടൂര്‍ താണിയത്ത് രവി ഭാര്യ മണി(53), അന്നനാട് ചെമ്മിക്കാടന്‍ ബിജു ഭാര്യ മിനി(46) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പരിക്കേറ്റവര ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *