സമന്‍സുമായി എത്തിയ പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ
സമന്‍സുമായി എത്തിയ പൊലീസുകാരെ അക്രമിച്ച മൂന്ന് പേരെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ അടിപിടിക്കേസില്‍ വാറന്റ് വന്ന പ്രതിയെ അന്വേഷിച്ച് എത്തിയ പൊലീസുകാരെയാണ് പ്രതികള്‍ അക്രമിച്ചത്. ആമയൂര്‍ പടപ്പറമ്പില്‍ സുബൈര്‍, ഇയാളുടെ പിതാവ് സൈതലവി, അയല്‍വാസി പടിഞ്ഞാറേതില്‍ രതീഷ് എന്നിവരാണ് അറസ്റ്റിലായത്.