സംസ്ഥാനത്തെ ചൂടിന് നേരിയ ശമനം; ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്
സംസ്ഥാനത്തെ ചൂടിന് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കോട്ടയത്ത് താപനില 38°C നിന്ന് 36.5°C ആയി കുറഞ്ഞു. കോഴിക്കോട്, വെള്ളാണിക്കര, എന്നിവടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലും സിയാൽ കൊച്ചി, പുനലൂർ, പാലക്കാട് എന്നിവിടങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലും താപനില രേഖപ്പെടുത്തി.
ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.