ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതിയുമായി സ്പാനിഷ് യുവതിയും
കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്
ഇതിനോടകം സുജീഷിനെതിരെ അഞ്ച് ലൈംഗിക പീഡന പരാതികൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെയാണ് സ്പാനിഷ് യുവതിയും പരാതി നൽകിയിരിക്കുന്നത്
കേരളാ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയിൽ പോയത്. ഇവിടെ വെച്ച് സുജീഷ് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നു.