മീ ടു ആരോപണത്തിൽ കേസ്: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സൂചന
മീ ടു ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ കൊച്ചിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരി വിദേശത്തേക്ക് കടന്നതായി സൂചന. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ അനീസ് ദുബൈയിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തി
വിവാഹ മേക്കപ്പിനിടെ ഇയാൾ മോശമായി പെരുമാറിയെന്നാണ് യുവതികളുടെ പരാതി. മൂന്ന് യുവതികളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. നേരത്തെ ഇവരുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങൾ വന്നതിന് പിന്നാലെ പോലീസ് സ്വമേധയാ അന്വേഷണം തുടങ്ങിയിരുന്നു
അനീസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോക്ക് നിരവധി ശാഖകളുണ്ട്.