25 വർഷത്തിന് ശേഷം ലീഗിന് വനിതാ സ്ഥാനാർഥി; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ
കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1996ന് ശേഷം ഒരു വനിത ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെയും ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിനെയും ഒഴിവാക്കിയാണ് സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയത്.
കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറിനെയാണ് സ്ഥാനാർഥിയാക്കിയത്. കോഴിക്കോട് സൗത്തിലാണ് വനിതാ സ്ഥാനാർഥി. നൂർബിന റഷീദ് ഇവിടെ മത്സരിക്കും. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ മത്സരിക്കും. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനി മത്സരിക്കും. രാജ്യസഭാ സീറ്റിലേക്ക് പി വി അബ്ദുൽ വഹാബ് സ്ഥാനാർഥിയാകും
മഞ്ചേശ്വരം-എം കെ എം അഷ്റഫ്
കാസർകോട് എൻ എ നെല്ലിക്കുന്ന്
അഴീക്കോട് കെ എം ഷാജി
കൂത്തുപറമ്പ്-പൊട്ടൻകണ്ടി അബ്ദുള്ള
കുറ്റ്യാടി-പാറക്കൽ അബ്ദുള്ള
കോഴിക്കോട് സൗത്ത്-നൂർബിന റഷീദ്
കുന്ദമംഗലം-ദിനേശ് പെരുമണ്ണ
കൊടുവള്ളി-എം കെ മുനീർ
തിരുവമ്പാടി-സി പി ചെറിയ മുഹമ്മദ്
കൊണ്ടോട്ടി-ടി വി ഇബ്രാഹിം
ഏറനാട്-പി കെ ബഷീർ
പെരിന്തൽമണ്ണ-നജീബ് കാന്തപുരം
മങ്കട-മഞ്ഞളാംകുഴി അലി
മലപ്പുറം-പി ഉബൈദുള്ള
വേങ്ങര-പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുൽ ഹമീദ്
തിരൂരങ്ങാടി-കെപിഎ മജീദ്
താനൂർ-പി കെ ഫിറോസ്
തിരൂർ-കുറുക്കോളി മൊയ്തീൻ
കോട്ടയ്ക്കൽ-ആബിദ് ഹുസൈൻ തങ്ങൾ
മണ്ണാർക്കാട്-എൻ ഷംസുദ്ദീൻ
ഗുരുവായൂർ-കെഎൻഎ ഖാദർ
കളമശ്ശേരി-വി ഇ അബ്ദുൽഗഫൂർ
കോങ്ങാട്-യുസി രാമൻ