കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
കൊച്ചിയിൽ വീണ്ടും ഹണിട്രാപ്. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിലായി. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാകുകയും ഇവിടേക്ക് ഹോട്ടലുടമയെ തന്ത്രപൂർവം വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്.
ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഹോട്ടലുടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.