എഡിജിപി വിജയ് സാഖറെയുടെ പേരിൽ പണം തട്ടാൻ ശ്രമം; രണ്ട് പേർ കൂടി അറസ്റ്റിൽ
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവർ മെസേജ് അയച്ചത്. വ്യാജ ഫേസ്ബുക്ക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ടത്.