Tuesday, April 15, 2025
Kerala

പോലീസിൽ ചിലർക്ക് തെറ്റായ സമീപനമുണ്ട്; തിരുത്തുമെന്ന് മുഖ്യമന്ത്രി

 

പോലീസിൽ ചിലർക്ക് തെറ്റായ സമീപനമുണ്ടെന്നും അവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പോലീസ് സേനയെ ആകെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നൽകിയ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കണം. ആരെങ്കിലും വഴി തെറ്റുകയാണെങ്കിൽ അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരാനഉള്ള ശ്രമം നടത്തണം. ആരെയും അകാരണമായി ജയിലിൽ അടക്കണമെന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അലൻ, താഹ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *