Friday, January 3, 2025
Kerala

കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർഎസ്എസിന്‍റെ ബി ടീം; മുഹമ്മദ് റിയാസ്

കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്‍റെ ബി ടീം എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്. കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരും.കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്‍റെ നിലപാടാണ് ശരി. യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് കുറഞ്ഞാല്‍ ബിജെപിക്ക് അത് നേട്ടമാകും എന്ന് കരുതി വോട്ട് ചെയ്തവരെല്ലാം ഇന്ന് നിരാശരാണ്. ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണം, പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ എണ്ണം വര്‍ധിക്കണം. അങ്ങനെയൊരു മനസ് യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്കിടയിലും ശക്തമാകുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം സിപിഐഎമ്മിന്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ ലീഗിനെ അഭിനന്ദിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി. സിപിഐഎം നേതാക്കളുടെ പ്രസ്താവനകളില്‍ ലീഗ് നടത്തിയത് പക്വമായ പ്രതികരണമാണെന്ന് നേതാക്കള്‍ അഭിനന്ദിച്ചു. സാദിഖ് അലി തങ്ങള്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *