ധീരജവാൻ പ്രദീപിന് കണ്ണീരോടെ നാട് വിട നൽകുന്നു; പൊതുദർശനം തുടരുന്നു
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശ്ശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പുത്തൂർ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. വീട്ടിലും അൽപ്പ നേരം പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരം അഞ്ചരയോടെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിക്കും