കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു
കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവമുണ്ടായത്. കടിയേറ്റ നൗഫല്‍ ഖാന്റെ കാലിന് പരുക്കേറ്റു.
ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായി. കോട്ടയത്ത് മാത്രം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടി ഏഴാം മൈലില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വീട്ടിനുള്ളില്‍ വെച്ചാണ് ഏഴാം മൈല്‍ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്. നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേര്‍ക്കും നായുടെ കടിയേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.