Friday, January 3, 2025
Kerala

സന്തോഷമല്ല, ദുഃഖത്തിനിടയിലെ ആശ്വാസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ; മറിയാമ്മ ഉമ്മൻ

മറുപടി അർഹിക്കാത്ത ആരോപണങ്ങൾ ആയിരുന്നു ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായിരുന്നതെന്നും അതിന് പുതുപ്പള്ളിയിലെ ജനങ്ങൾ ഇടിമുഴക്കം പോലെ മറുപടി നൽകിയെന്നും ഭാര്യ മറിയാമ്മ ഉമ്മൻ. മകന് ഉമ്മൻചാണ്ടിയുടെ പാത 100 ശതമാനം നിലനിർത്താൻ കഴിയും. സന്തോഷമല്ല, ദുഃഖത്തിനിടയിലെ ആശ്വാസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *