Monday, April 14, 2025
Kerala

സോളർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അന്വേഷിക്കണം; ചാണ്ടി ഉമ്മൻ

സോളാർ കേസിൽ സിപിഐ നേതാവ് സി ദിവാകരൻ്റെ ആക്ഷേപം ഗുരുതരമെന്ന് ചാണ്ടി ഉമ്മൻ. യഥാർഥ സത്യം പുറത്തുവരണം. സത്യം പുറത്തു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ജുഡീഷ്യൽ അന്വേഷണം വേണം. സോളർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അന്വേഷിക്കണമെന്നും സി ദിവാകരൻ്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു രാഷ്ട്രീയ നേതാവിനെയോ കുടുംബത്തെയോ ഇങ്ങനെ ബാധിക്കരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതിനിടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. അസുഖം ഭേദമായി വരുന്നു. സംസാരം കുറവെങ്കിലും ആക്ടീവാണ്. അച്ഛൻ ബെംഗളൂരിവിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇതിനിടെ ബ്ലോക്ക് പുനഃസംഘടനയിൽ പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി ഒന്നാണ്. ഉമ്മൻചാണ്ടി വിഭാഗം എന്നൊരു വിഭാഗം ഇല്ല. പാർട്ടി ഏത് തീരുമാനം എടുത്താലും അംഗീകരിക്കും. കൂടുതൽ പറയാനില്ല. ഉമ്മൻചാണ്ടി അവഗണിക്കപ്പെട്ടു എന്ന ആക്ഷേപം ഞങ്ങൾക്ക് ആർക്കും ഇല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *