Thursday, January 2, 2025
Kerala

ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, പേടിയില്ല; സോളാർ കേസ് സിബിഐക്ക് വിട്ടതിൽ ഉമ്മൻ ചാണ്ടി

സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന നിലപാടാണ് തനിക്കുള്ളത്. എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും കേസിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു

പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാം. കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും നൽകുകയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സോളാർ കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. നാലേമുക്കാൽ വർഷം ഒന്നും ചെയ്യാത്ത സർക്കാർ തുടർ ഭരണം കിട്ടില്ലെന്നുറപ്പായതോടെയാണ് കേസ് സിബിഐക്ക് വിട്ടതെന്ന് യുഡിഎഫ് വിമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *