തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം; അഞ്ച് സംഘങ്ങളായി ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍
തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം. അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഇരുനൂറ്റിയമ്പതിലേറെ പുലികള്‍ ഇന്ന് സ്വരാജ് റൗണ്ട് കീഴടക്കാനെത്തും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പുലിക്കളി നടന്നിരുന്നില്ല. ഇക്കുറി കൂടുതല്‍ ആളുകള്‍ എത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത് –
പുലിച്ചുവടുകള്‍ക്കിന് ഒരു കൈയിലെ വിരലുകള്‍ക്കൊണ്ടെണ്ണാവുന്ന അകലം മാത്രം. പുലിമടകളില്‍ ചായക്കൂട്ട് മേനിയിലേക്ക് പകര്‍ത്തല്‍ പുലരും മുമ്പേ തുടങ്ങി. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ ദേശങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഉച്ചയോടെ തട്ടകം വിട്ടിറങ്ങുന്ന
ഇരുനൂറ്റിയമ്പതോളം പുലികള്‍ നാല് മണി മുതല്‍ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിച്ച് തുടങ്ങും.