ഇഗ ഷ്വാന്‍ടെകിന് യുഎസ് ഓപ്പണ്‍ കിരീടം
വാഷിങ്ടണ്‍: ഇഗ ഷ്വാന്‍ടെകിന് യു.എസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം. ഷ്വാന്‍ടെകിന്റെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടവും മൂന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്.ടുണിഷ്യയുടെ ഓന്‍സ് ജാബ്യൂറിനെയാണ് തോല്‍പ്പിച്ചത്.
ലോക ഒന്നാം നമ്പർ താരമായ ഷ്വാന്‍ടെക് 6-2 എന്ന സ്കോറിനാണ് ആദ്യ സെറ്റ് വിജയിച്ചത്. ആദ്യ സെറ്റില്‍ പതറി പോയ ടുണിഷ്യന്‍ താരം രണ്ടാം സെറ്റില്‍ തിരിച്ചുവന്നു. ഇഗ ഷ്വാന്‍ടെകിനെ ടൈ ബ്രേക്കറിലെത്തിക്കാന്‍ ടുണിഷ്യന്‍ താരത്തിന് സാധിച്ചുവെങ്കിലും 7-5 എന്ന സ്കോറിന് രണ്ടാം സെറ്റിലും അന്തിമ വിജയം ഇഗക്കൊപ്പം നിന്നു.
നേരത്തെ ആര്യന സബാലേനകയെ സെമിയില്‍ തകര്‍ത്താണ് ഷ്വാന്‍ടെക് ഫൈനലിലേക്ക് കുതിച്ചത്. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ജയം. ഫ്രാന്‍സിന്റെ കരോളിന ഗ്രേസിയയെ 6-1, 6-3 എന്ന സ്കോറിന് തകര്‍ത്താണ് ടുണിഷ്യന്‍ താരം ഫൈനലിലെത്തിയത്.