രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചുവരണം; അല്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ജോസ് കെ മാണിയുടെ മുന്നറിയിപ്പ്
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർ തിരിച്ചുവരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണിയുടെ മുന്നറിയിപ്പ്. കേരളാ കോൺഗ്രസ് ഒന്ന് മാത്രമേയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു
ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്. എന്നാൽ ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിപ്പ് ലംഘിച്ചവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും.
ചിഹ്നം അനുവദിച്ചതിലൂടെ മാണി സാറിന്റെ ആത്മാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരെ വലിയ രീതിയിൽ വ്യക്തിഹത്യ നടന്നു. എന്നാലും ആർക്കുമെതിരെയും പരാതിയില്ല. എല്ലാവരും തിരിച്ചു വരണമെന്നാണ് അഭ്യർഥനയെന്നും ജോസ് കെ മാണി പറഞ്ഞു