പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളാണ് അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്.
2022ലെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയെന്ന് ആർപിഎഫ്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ലഹരിക്കടത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി എക്സൈസ്.