Tuesday, April 15, 2025
Kerala

സ്ത്രീകൾക്കെതിരായ അതിക്രമം: ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

 

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കും. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ ഫേക്ക് ഐഡികളിലൂടെ പെൺകുട്ടികളെ അപായപ്പെടുത്തുന്ന ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. നിയമം നടപ്പാക്കുന്നതിൽ ചില ദൗർബല്യങ്ങളുണ്ട്. അത് പരിശോധിക്കും. നിയമനടപടികൾക്ക് അതിർ വരമ്പ് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീധന വിഷയവും നിയമസഭയിൽ ഉയർന്നുവന്നു. സ്ത്രീധനം നൽകിയുള്ള വിവാഹത്തിൽ നിന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ വിട്ടുനിൽക്കണം. വരനും വധുവും സ്ത്രീധനം വേണ്ടെന്ന നിലപാട് എടുക്കാൻ തയ്യാറാകണം. സ്ത്രീധന സംവിധാനത്തിന് എതിരെ സാമൂഹികമായ എതിർപ്പ് ഉയർന്നുവരണം. ഒരു പ്രത്യേക ഘട്ടത്തിൽ മാത്രമാണ് പരാതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *