Tuesday, April 15, 2025
KeralaWayanad

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിൽ 144 പ്രകാരം നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ തവിഞ്ഞാല്‍ പഞ്ചായത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ്‌ 12 മുതല്‍ ആഗസ്റ്റ് 18 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

– പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍
– എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും
– എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും
– എല്ലാവിധ പ്രകടനങ്ങളും
– ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം
– വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ- പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം)

കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവുകള്‍ക്കും ഇതോടൊപ്പം പ്രാബല്യമുണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *