കണ്ണൂരില്‍ കഴിഞ്ഞാഴ്ച്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂരില്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോളയാട് സ്വദേശി മരാടി കുംഭയ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ച അവശനിലയില്‍ ആയതിനെ തുടര്‍ന്നാണ് കുംഭയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അവശനിലയിലായത്.