വയനാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വയനാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 3)
രാവിലെ 9:00 മുതൽ ഒക്ടോബർ 31 ന് രാത്രി 12:00 വരെ CrPc144 പ്രകാരം നിരോധനാജ്ഞയായി ജില്ലാ കളക്ടർ പ്രഖ്യാാപിച്ചു
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ്-19 പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല
നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ അറിയിച്ചു.