അന്വേഷണസംഘം ശ്രീലേഖയുടെ മൊഴിയെടുക്കും;കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം മുന്‍ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കും. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ദിലീപിനെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ശ്രീലേഖ ഉന്നയിച്ചിരുന്നു.
അതേ സമയം കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി. പറയാനുള്ളതെല്ലാം യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചതാണ്. പ്രതിഭാഗം സാക്ഷിയാക്കാമെന്നത് തെറ്റായ ധാരണയെന്നും ശ്രീലേഖ പറഞ്ഞു.