Thursday, January 23, 2025
Kerala

അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനാണ് ആര്‍ ശ്രീലേഖയുടെ ശ്രമം: ബാലചന്ദ്രകുമാര്‍

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ബാലചന്ദ്രകുമാര്‍. ശ്രീലേഖ നടത്തിയത് വെളിപ്പെടുത്തലല്ല മറിച്ച് ആരോപണമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. വെളിപ്പെടുത്തലില്‍ തെളിവുണ്ടെങ്കില്‍ ശ്രീലേഖ പുറത്തുവിടട്ടേയെന്നും ബാലചന്ദ്രകുമാര്‍ വെല്ലുവിളിച്ചു.

കേസില്‍ അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്നതിന്റെ തൊട്ടുമുന്‍പ് മുന്‍ ജയില്‍ വകുപ്പ് മേധാവി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അന്വേഷണത്തില്‍ സമര്‍ദം ചെലുത്താനാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളില്‍ നിന്ന് അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ മാത്രമാണ് ശ്രീലേഖ ഐപിഎസ് ചൂണ്ടിക്കാട്ടിയത്. ഇത് വെളിപ്പെടുത്തലായി കാണേണ്ടതില്ല. ചാനല്‍ ചര്‍ച്ചകള്‍ കണ്ട് സാധാരണക്കാര്‍ പറയുന്നത് പോലുള്ള ഒരു അഭിപ്രായപ്രകടനം മാത്രമാണിതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ച്ചു

നടിയെ ആക്രിച്ച കേസില്‍ ദിലീപിന്റെ പേര് വന്നതില്‍ പ്രതികരണവുമായി ആര്‍ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വരുന്നത് ഇന്നലെയാണ്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

‘ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *