അർജന്റീന വിജയിച്ചതിന്റെ ആഘോഷം അതിരുവിട്ടു; മലപ്പുറത്ത് പടക്കം പൊട്ടി രണ്ട് പേർക്ക് പരുക്ക്
കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. മലപ്പുറം താനാളൂർ സ്വദേശികളായ ഇജാസ്, സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെ നടന്ന കലാശപ്പോരിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്.