തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിൻസി (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു മരിച്ച തൊട്ടാപ്പ് സ്വദേശിനി റിൻസി. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പൊലീസ് പറയുന്നു.