പറയേണ്ടവർക്ക് എന്തും പറയാം; ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്: മുഹമ്മദ് റിയാസ്
മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിലാണ് മന്ത്രിപദവി ലഭിച്ചതെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പറയേണ്ടവർക്ക് എന്തുവേണമെങ്കിലും പറയാം. എന്നാൽ അത് വസ്തുതയാണോയെന്ന് നിശ്ചയിക്കാനുള്ള അവകാശം ജനത്തിനാണ്.
ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുകയാണ് നമുക്ക് ചെയ്യാനുള്ളത്. പറയേണ്ടവർക്ക് എന്തും പറയാം. ഏത് സംസ്‌കാരത്തിൽ പറയണം, ഏത് നിലവാരത്തിൽ പറയണം എന്നൊക്കെ നിശ്ചയിക്കാനുള്ള അവകാശം ജനത്തിനുണ്ട്.
ബേപ്പൂരിൽ പതിനായിരം വോട്ടിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ പുറകിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 28000 ആണ്. ജനം കാര്യങ്ങൾ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും മുഹമ്മദ് റിയാസ് പറയുന്നു.