കൊച്ചിയിൽ സ്ത്രീ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ സംഭവത്തിൽ അടിമുടി ദൂരൂഹത; ഫ്‌ളാറ്റ് ഉടമയെ ചോദ്യം ചെയ്യുന്നു
കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ലാങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ് 55കാരിയായ തമിഴ്‌നാട് സേലം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റതിൽ ദുരൂഹത. കുമാരി എന്ന സ്ത്രീക്കാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാൽ ഇവരെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവശിപ്പിച്ചു
ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടു ജോലിക്കാരിയായിരുന്നു ഇവർ. കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി പത്ത് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ താഴെ വീണ് പരുക്കേറ്റത്.
സാരി താഴേക്ക് കെട്ടിത്തൂക്കിയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യാശ്രമമല്ലെന്നും അബദ്ധത്തിൽ വീണതല്ലെന്നും പോലീസ് ഉറപ്പിക്കുന്നു. ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെ പോലീസ് ചോദ്യം ചെയ്യുകയാണ്