Saturday, April 12, 2025
Kerala

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റുമായി ഇനി സഹകരിക്കില്ല: ബിജെപി

 

തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച്‌ ബിജെപി. ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നും ബംഗാൾ പാകിസ്താനിലാണെന്നും പറഞ്ഞ ചാനലിന്റെ ധിക്കാരം അംഗീകരിക്കാനാവില്ലെന്നും ബിജെപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *