പേരൂർക്കട കൊലപാതകം: പ്രതി തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ അലങ്കാര ചെടിവിൽപ്പന കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി രാജേഷ് ആണ് പിടിയിലായതെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു
പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണ് രാജേഷ്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീതയെന്ന യുവതിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കാണാതായതായി ബന്ധുക്കൾ പറഞ്ഞിരുന്നു
ഞായറാഴ്ച 11 മണി വരെ വിനിതയെ കടയിൽ കണ്ടവരുണ്ട്. ഇതിന് ശേഷം ഉച്ചയോടെയാണ് കടയ്ക്ക് ഒരു വശത്തായി കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടത്