പേരൂർക്കട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാൾ സ്‌കൂട്ടറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം പേരൂർക്കടയിൽ അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മുട്ടടയിൽ നിന്നും കേശവദാസ പുരത്തേക്ക് ഒരു സ്‌കൂട്ടറിന് പിന്നിൽ ഇയാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെന്ന യുവതിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
ദൃശ്യങ്ങളിൽ കാണുന്നയാൾ ഞായറാഴ്ച ദിവസം പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ നിന്നും അമ്പലമുക്ക് വരെ നടന്നുവന്നിരുന്നു. പതിനൊന്ന് മണിയോടെ തലയിൽ സ്‌ക്രാഫ് ധരിച്ച് മാസ്‌ക് വെച്ചെത്തിയ ആൾ കടയ്ക്ക് സമീപം കാത്തുനിന്നു. 11.30ഓടെ മടങ്ങിവന്ന ഇയാൾ ഓട്ടോയിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്
ഇയാൾ മുട്ടടയിൽ ഇറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇതിന് ശേഷം ഇയാൾ ഒരു ആക്ടീവ സ്‌കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.