തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ മാണി സി കാപ്പന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായനികുതി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ആരോപണം. മുംബൈയിൽ വ്യവസായി ആയ ദിനേശ് മേനോനാണ് ഹർജിക്കാരൻ
നേരത്തെ പാലാ മജിസ്‌ട്രേറ്റ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടിയെന്ന കേസിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.