എന്താ കോവിഡ് സിപിഎമ്മിന്റെ സമ്മേളനത്തിലേക്ക് വരില്ലേ; പരിഹസിച്ച് മുരളീധരൻ
തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനെ വിമർശിച്ച് കെ. മുരളീധരൻ എംപി. കോവിഡ് സിപിഎമ്മിന്റെ സമ്മേളനത്തിലേക്ക് വരില്ലെന്നാണോ സർക്കാർ കരുതുന്നതെന്ന് മുരളീധരൻ പരിഹാസ രൂപേണ ചോദിച്ചു.
ധീരജ് കൊല്ലപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ സിപിഎം നടത്തുന്ന അക്രമം പരിധി വിട്ടാല്‍ നോക്കിനില്‍ക്കില്ലെന്നു കെ മുരളീധരന് പറഞ്ഞു. അന്വേഷണം നടക്കട്ടേയെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെങ്കില്‍ സംരക്ഷിക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി.