Friday, January 10, 2025
Kerala

സർക്കാർ ഉറപ്പുകൾ ഭാഗികം, അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണം’; വിഴിഞ്ഞം സമരത്തിൽ ലത്തീൻ സഭാ സർക്കുലർ

തിരുവനന്തപുരം : തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ സഭാ പള്ളികളിൽ നാളെയും സ‍ര്‍ക്കുലാര്‍
വായിക്കും. സമരം അവസാനിപ്പിച്ച സാഹചര്യവും സർക്കാർ നൽകിയ ഉറപ്പുകളും വിശദീകരിക്കുന്ന ആർച്ച് ബിഷപ്പിന്റെ സർക്കുലറാണ് നാളെ പള്ളികളിൽ വായിക്കുക. സർക്കാർ സമീപനത്തിൽ ലത്തീൻ സഭ തൃപ്തരല്ല. ആറ് ആവശ്യങ്ങൾ നടപ്പിലാക്കിയെന്നത് സർക്കാർ വാദം മാത്രമാണെന്നും ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും ഇടയലേഖനത്തിലുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമായതിനാൽ അതിനെ അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണമെന്നും സര്‍ക്കുലറിലുണ്ട്. ദീർഘമായ സമരത്തിൽ ഒന്നിച്ചു നിൽക്കാനായതും തളരാതെ മുന്നോട്ട് പോകാനായതും നേട്ടമാണ്. സമരം ദേശീയ അന്തർദേശീയ ശ്രദ്ധ നേടിയെന്നും സര്‍ക്കുലറിലുണ്ട്. നാളെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും.

Leave a Reply

Your email address will not be published. Required fields are marked *